Tragedy | ലോറിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
● അപകടം വെള്ളിയാഴ്ച വൈകുന്നേരം.
● അമിത വേഗതയാണ് കാരണമെന്ന് പൊലിസ്.
കണ്ണൂർ: (KVARTHA) പിലാത്തറ കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി പഴയ പോസ്റ്റ് ഓഫീസിന് സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ ദാരുണമായി മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള ഹലീമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അമിത വേഗതയിലെത്തിയ ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
#RoadAccident #Kanoor #Kerala #Tragedy #AutorickshawAccident #LorryAccident