ബംഗ്ളൂരു വൈറ്റ് ഫീൽഡിൽ വാഹനാപകടം; കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

 
Portrait image placeholder for the deceased youth Mithun Vishnu from Kannur

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

● ബെംഗളൂരു വൈറ്റ് ഫീൽഡിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
● വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
● ബെംഗളൂരിൽ ഇന്റർനാഷണൽ മാർക്കറ്റ് റിസർച്ച് ബിസിനസ്സ് ചെയ്തുവരികയായിരുന്നു
● പി ജി വിഷ്ണു മോഹൻ നായർ-മിനി ദമ്പതികളുടെ മകനാണ് മരിച്ച മിഥുൻ
● ജൂൺ 10 ബുധനാഴ്ച പകൽ 11 മണിക്ക് ചാൽ ശാന്തി തീരം ശ്മശാനത്തിൽ സംസ്കാരം നടക്കും

കണ്ണൂർ: (KVARTHA) ബംഗ്ളൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പുഴാതി ഇടച്ചേരി മിനി നവമിയിൽ മിഥുൻ വിഷ്ണു ആണ് മരിച്ചത്. അദ്ദേഹത്തിന് 37 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ബംഗ്ളൂരിലെ വൈറ്റ് ഫീൽഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Aster mims 04/11/2022

ബംഗ്ളൂരിൽ ഇൻ്റർനാഷണൽ മാർക്കറ്റ് റിസർച്ച് ബിസിനസ് ചെയ്തുവരികയായിരുന്നു മിഥുൻ. ഇതിനുപുറമെ മികച്ച ഒരു ഗായകൻ കൂടിയായിരുന്നു അദ്ദേഹം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലെ റിട്ടയേർഡ് സീനിയർ ഡിവിഷണൽ മാനേജർ പി ജി വിഷ്ണു മോഹൻ നായർ, നിടിയേങ്ങ പറമ്പൻ വീട്ടിൽ മിനി എന്നീ ദമ്പതികളുടെ മകനാണ്. പ്രിയങ്കയാണ് മരിച്ച മിഥുൻ വിഷ്ണുവിൻ്റെ ഭാര്യ. റയാൻഷ് മിഥുൻ മകനാണ്. വരുൺ വിഷ്ണു, ഡോ. നവീൻ വിഷ്ണു എന്നിവർ സഹോദരങ്ങളാണ്.

മിഥുൻ്റെ സംസ്കാര ചടങ്ങുകൾ ജൂൺ 10 ബുധനാഴ്ച പകൽ 11 മണിക്ക് ചാൽ ബി എൻ എസ് എസ് ശാന്തി തീരം ശ്മശാനത്തിൽ വെച്ച് നടക്കും.

വാർത്തകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ  ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ  അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Mithun Vishnu, a 37-year-old youth from Kannur, passed away while undergoing treatment for injuries sustained in a vehicle accident in Whitefield, Bengaluru.

#KannurNews #BengaluruAccident #MalayaliYouthDeath #KeralaNews #Obituary #AccidentNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia