പിറന്നാൾ ആഘോഷത്തിനെത്തിയ യുവാവിന് ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ണൂർ മട്ടന്നൂരിനടുത്ത് നീർവ്വേലിയിൽ സംഭവം.
● തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമൽ പ്രമോദാണ് മരിച്ചത്.
● അച്ഛന്റെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്.
● ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ: (KVARTHA) മട്ടന്നൂരിനടുത്ത നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമൽ പ്രമോദ് (27) ആണ് മരിച്ചത്.
ബെംഗളൂരിൽ ജോലി ചെയ്യുന്ന അമൽ, പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അച്ഛൻ്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു. ചക്ക പറിക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്.
നീർവ്വേലി എൽ പി സ്കൂളിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. ഷോക്കേറ്റ ഉടനെ അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ ദുരന്ത വാർത്ത ഷെയർ ചെയ്യൂ
Article Summary: Youth electrocuted to death while plucking jackfruit in Kannur.
#Kannur #Electrocution #KeralaNews #Accident #Neerveli #Tragedy
