വീട്ടിലേക്ക് 100 മീറ്റർ മാത്രം; പ്രഭാത സവാരിക്കിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു

 
Scene of the accident in Kalyassery, Kannur.​
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അതിരാവിലെ 5.45ന് പാറക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം.
● ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ വെച്ച് മരിച്ചു.
● മൃതദേഹം വൈകീട്ട് വീട്ടിലെത്തിച്ച് രാത്രി സംസ്കരിക്കും.

കണ്ണൂർ: (KVARTHA) കല്യാശ്ശേരിയിൽ പ്രഭാത നടത്തത്തിനിടയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. പ്രഭാത സവാരിക്കിറങ്ങിയ കല്യാശ്ശേരി പാറക്കടവിലെ പി.കെ. സാവിത്രി (50) ആണ് മരിച്ചത്. 

വ്യാഴാഴ്ച അതിരാവിലെ 5.45ന് കല്യാശ്ശേരി പാറക്കടവ് പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാറാണ് വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത്. 

Aster mims 04/11/2022

പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തുന്നതിന് 100 മീറ്റർ അകലെവെച്ചാണ് ദാരുണ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാറക്കടവിലെ ചെല്ലട്ടൻ വീട്ടിൽ എം.വി. മധുസൂധനൻ്റെ ഭാര്യയാണ് മരിച്ച സാവിത്രി. മകൾ: പി.കെ. ഗായത്രി. പാപ്പിനിശ്ശേരി വെസ്റ്റിലെ സി. ബാലൻ നമ്പ്യാരുടെയും പി.കെ. പത്മിനി അമ്മയുടെയും മകളാണ്. 

മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ പാറക്കടവിലെ വീട്ടിലെത്തിക്കും. സംസ്കാരം രാത്രി എട്ടിന് പാളിയത്തുവളപ്പ് സമുദായ ശ്മശാനത്തിൽ നടക്കും.


Summary: P.K. Savithri (50) of Kalyassery, Parakkadavu, died after being hit by a speeding car during her morning walk. The accident occurred near the Parakkadavu bridge, just 100 meters from her home.

#KannurAccident, #RoadAccident, #MorningWalk, #Kalyassery, #KeralaNews, #TragicIncident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia