SWISS-TOWER 24/07/2023

Found Dead | പയ്യാവൂര്‍ വിലേജ് ഓഫീസിന് മുന്നില്‍ റവന്യൂ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യാവൂര്‍ വിലേജ് (Village) ഓഫീസിന് മുന്നില്‍ റവന്യൂ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ സ്വദേശി രാജേന്ദ്രന്‍ (55) ആണ് മരിച്ചത്. ചുഴലി വിലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വിലേജ് ഓഫീസിനു മുന്നിലാണ് തൂങ്ങി മരിച്ച
നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച (12.09.2023) രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചുഴലി വിലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെണ്ടര്‍ ജോലികള്‍ക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ട്. മദ്യപാനവും അമിതമായ ലോടറി വാങ്ങലും കാരണം ഇയാള്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Found Dead | പയ്യാവൂര്‍ വിലേജ് ഓഫീസിന് മുന്നില്‍ റവന്യൂ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords: News, Kerala, Kerala-News, Obituary, Obituary-News, Kannur News, Payyavur News, Village Office, Staff, Found Dead, Kannur: Village office staff found dead at Payyavur, Kannur: Village office staff found dead at Payyavur. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia