കണ്ണൂരിൽ ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന നിർമാണത്തൊഴിലാളി മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ പാറക്കണ്ടിക്ക് സമീപമായിരുന്നു അപകടം.
● ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
● ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, ശ്രീചന്ദ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
● സംസ്‌കാരം ബുധനാഴ്ച കണ്ടക്കെ ശാന്തിവനം ശ്മശാനത്തിൽ നടന്നു.
കണ്ണൂർ: (KVARTHA) നഗരത്തിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊളച്ചേരി സ്വദേശി മരിച്ചു. ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്ക് സമീപം വെച്ച് നിർമാണത്തൊഴിലാളിയായ ശിവദാസനെ ട്രെയിൻ തട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ജില്ലാ ആശുപത്രിയിലും, തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും, ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ: പ്രീജ (മാട്ടൂൽ). മക്കൾ: ആതിര, അഞ്ജു. മരുമക്കൾ: വിപിൻ (പെരുമാച്ചേരി), മിഥുൻ (കൊളച്ചേരി). സഹോദരങ്ങൾ: സരോജിനി, ദേവി, പങ്കജം, പത്മിനി, പരേതയായ കുഞ്ഞിപ്പാറു.
സംസ്‌കാരം ബുധനാഴ്ച കണ്ടക്കെ ശാന്തിവനം ശ്മശാനത്തിൽ നടന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Construction worker Shiva dasan dies after being hit by a train in Kannur.
#Kannur #TrainAccident #ShivaDasan #ConstructionWorker #KozhikodeMedicalCollege #Kolachery
