വീട്ടുമുറ്റത്ത് നിന്ന് പിന്നോട്ടെടുക്കുകയായിരുന്ന കാർ തട്ടി ഒന്നര വയസ്സുകാരി മരിച്ചു

 
1.5-Year-Old Girl Dies After Being Hit by Reversing Car in Kannur

Photo: Special Arrangement

ADVERTISEMENT

● ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബിയാണ് മരിച്ചത്.
● രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
● തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
● രാത്രി ഏഴ് മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

കണ്ണൂർ: (KVARTHA) വീട്ടുമുറ്റത്ത് നിന്ന് പിന്നോട്ടെടുക്കുകയായിരുന്ന കാർ തട്ടി ഒന്നര വയസ്സുകാരി മരിച്ചു. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിൻ്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബിയാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

Aster_MIMS

ആശുപത്രിയിൽ വെച്ച് മരണം

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാർ പിന്നോട്ടെടുക്കുന്നതിനിടെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാത്രി ഏഴ് മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A 1.5-year-old girl died after being hit by a reversing car in Kannur.

#Kvartha #KannurNews #CarAccident #KeralaNews #ChildSafety #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
A Aparna
A Aparna

197 Articles

Tags

Share this story

wellfitindia