Accidental Death | റിട.പൊലീസ് ഉദ്യോഗസ്ഥന്‍ ലോറിയിടിച്ച് മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) ആശുപത്രിയിലേക്ക് പോവുകയായിരുന്ന റിട. പൊലീസുദ്യോഗസ്ഥന്‍ ലോറിയിടിച്ച് മരിച്ചു. കാഞ്ഞിരോട് തല മുണ്ടയിലെ പ്രമീളാലയത്തില്‍ പടുവിലാട്ട് ഹൗസില്‍ പി കുമാരനാണ് (82) മരിച്ചത്. രാവിലെ 10 മണിയോടെ താണയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ധനലക്ഷ്മി ആശുപത്രിയിലേക്ക് പോകാന്‍ ബസിറങ്ങിയ ഉടന്‍ ലോറിയിടിക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍: പ്രഭാവതി, പ്രമീള, പ്രസീത, പ്രമീഷ് .

Accidental Death | റിട.പൊലീസ് ഉദ്യോഗസ്ഥന്‍ ലോറിയിടിച്ച് മരിച്ചു

Keywords: Kannur : Retired police officer died after being hit by lorry, Kannur, News, Accidental Death, Police, Hospital, Kerala, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia