വീട്ടിലെത്താനുള്ള യാത്ര അവസാന യാത്രയായി; ദുബൈയിൽ നിന്ന് മടങ്ങിയ പ്രവാസി കണ്ണൂരിൽ മരിച്ചു
ADVERTISEMENT
● കല്യാശ്ശേരി പാറക്കടവ് സ്വദേശി ടി പി ബിജോയ് ആണ് മരിച്ചത്.
● ഞായറാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിലാണ് ഇദ്ദേഹം വന്നിറങ്ങിയത്.
● പാപ്പിനിശ്ശേരി എം എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● മാതാവിൻ്റെ മരണത്തെത്തുടർന്ന് മാർച്ചിൽ നാട്ടിലെത്തി മെയ് ഒന്നാം തീയതിയാണ് മടങ്ങിയത്.
● ഭാര്യ ഭാഗ്യലക്ഷ്മി ഹാപ്പി കിഡ്സ് എരിപുരത്ത് അധ്യാപികയാണ്.
● സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സ്മൃതി സ്ഥലിൽ നടക്കും.
കണ്ണൂർ: (KVARTHA) ദുബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ കല്യാശ്ശേരി പാറക്കടവ് സ്വദേശിയായ പ്രവാസി അന്തരിച്ചു. പട്ടത്ത് വിജയൻ്റെ മകൻ ടി പി ബിജോയ് (45) ആണ് അന്തരിച്ചത്. ഞായറാഴ്ച (ജൂലൈ അഞ്ച്) വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇദ്ദേഹത്തിന് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പാപ്പിനിശ്ശേരി എം എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അമ്മയുടെ മരണത്തെത്തുടർന്ന് മാർച്ച് അവസാനം ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. തുടർന്ന് മെയ് ഒന്നിനാണ് വീണ്ടും ജോലിക്കായി ദുബൈയിലേക്ക് മടങ്ങിയത്. വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും അരികിലേക്ക് സുരക്ഷിതനായി മടങ്ങിയെത്താൻ കാത്തിരുന്ന ബിജോയിയുടെ മരണം കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ്.
പരേതയായ ടി പി ശോഭനയാണ് മാതാവ്. ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യാപിക, ഹാപ്പി കിഡ്സ് എരിപുരം). മകൾ: നയോണിക (നെരുവമ്പ്രം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി). സഹോദരി: ടി പി ലസിത. പിതാവ് പട്ടത്ത് വിജയൻ മുൻ വെസ്റ്റേൺ ഇന്ത്യാ വുഡ്സ് തൊഴിലാളിയാണ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാളിയത്ത് വളപ്പിലെ നായർ സമുദായ ശ്മശാനമായ സ്മൃതി സ്ഥലിൽ നടക്കും.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary : T.P. Bijoy (45), a native of Kallyasseri Parakkadavu, passed away on Sunday evening while traveling home after landing at Kannur International Airport from Dubai. He felt unwell on the way and was rushed to the M.M. Hospital in Pappinisseri but could not be saved.
#Kallyasseri #Kannur #NRI #Dubai #MalayalamNews #Obituary #AnjanaNews
