ഷാർജ വിമാനത്താവളത്തിൽ കണ്ണൂർ സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പടന്നോട്ട് പെട്രോൾ പമ്പിന് സമീപമായിരുന്നു റഫീഖിന്റെ താമസം.
● ബോർഡിംഗ് പാസ് ലഭിച്ചതിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
● ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
● ഈ വർഷം ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അജ്മാനിലേക്ക് പോയത്.
കണ്ണൂർ: (KVARTHA) മുണ്ടേരി സ്വദേശിയായ പ്രവാസി ഷാർജ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. പടന്നോട്ട് പെട്രോൾ പമ്പിന് സമീപത്തെ റഫീഖ് (62) ആണ് മരിച്ചത്.
ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് വരാനായി ഞായറാഴ്ച രാത്രിയാണ് റഫീഖ് ഷാർജ വിമാനത്താവളത്തിൽ എത്തിയത്. ബോർഡിംഗ് പാസ് ലഭിച്ചതിനു ശേഷമാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ വിമാനത്താവള ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വർഷം ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം തിരികെ അജ്മാനിലേക്ക് പോയത്. ഭാര്യ: ഷാഹിന. മക്കൾ: ഇസാന, അദ്നാൻ, റംസാന, ഷസിൻ.
Article Summary: Kannur native Rafeeq (62) died after collapsing at Sharjah Airport.
#SharjahAirport #KannurNative #ExpatDeath #GulfNews #NRI #Munderi