കണ്ണൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തൃശൂർ സ്വദേശി മനോഹരനാണ് മരിച്ചത്.
● കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.
● ശ്വാസംമുട്ടൽ കാരണം കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു.
● മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ അനുഭവിച്ചിരുന്നത്.
● 10 വർഷത്തിലേറെയായി മനോഹരൻ ജയിലിലാണ്.
കണ്ണൂർ: (KVARTHA) കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടിൽ മനോഹരനാണ് (71) വ്യാഴാഴ്ച പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.
ശ്വാസംമുട്ടൽ കാരണം കുറച്ചു ദിവസങ്ങളിലായി അസുഖബാധിതനായി ചികിത്സയിലായിരുന്നു മനോഹരൻ. മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി ഇദ്ദേഹം ശിക്ഷ അനുഭവിച്ചുവരികയാണ്.
ഭാര്യ: ശാന്ത. ഒരു മകളുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Life convict dies at Pariyaram Medical College during treatment.
#KannurJail #LifeConvict #PariyaramMedicalCollege #DeathNews #KeralaNews #Tragedy
