Found Dead | ചെന്നൈ - മംഗ്‌ളൂറു ട്രെയിനില്‍ ഗുജറാത് സ്വദേശിയായ യാത്രക്കാരന്‍ മരിച്ച നിലയില്‍

 


കണ്ണൂര്‍: (www.kvartha.com) മംഗ്‌ളൂറു ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈന്‍ (66) ആണ് മരിച്ചത്.

ചെന്നൈ - മംഗ്‌ളൂറു മെയിലിലെ യാത്രക്കാരന്‍ ആയിരുന്നു. രാവിലെ ഒമ്പത് മണിയോടെ ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്നയാള്‍ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചെന്നൈയില്‍ നിന്ന് കയറിയ ഇയാള്‍ കാസര്‍ക്കോട്ടേക്കാണ് ടികറ്റ് എടുത്തിരുന്നത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Found Dead | ചെന്നൈ - മംഗ്‌ളൂറു ട്രെയിനില്‍ ഗുജറാത് സ്വദേശിയായ യാത്രക്കാരന്‍ മരിച്ച നിലയില്‍


Keywords: News, Kerala, Kerala-News, Kannur-News, Obituary, Obituary-News, Kannur News, Gujarat Native, Found Dead, Chennai-Mangalore, Train, Kannur: Gujarat native found dead on Chennai-Mangalore Train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia