No more | കണ്ണൂരില്‍ ബൈക് അപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാടിന്റെ വിട

 


ADVERTISEMENT

തലശേരി: (www.kvartha.com) കണ്ണൂര്‍ ദേശീയപാതയിലെ ചൊവ്വ ബൈപാസില്‍ ബൈകുകള്‍ കൂട്ടിയിടിച്ചു ദാരുണമായി മരിച്ച യുവാക്കളുടെ മൃതദേഹം സംസ്‌കരിച്ചു. ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കല്‍ ഹൗസില്‍ ഹാരിസ്(46) കണ്ണൂര്‍ കിഴുത്തള്ളിയിലെ അദ്വൈത്(19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ചാലക്കുന്ന് ബൈപാസില്‍വെച്ചാണ് അപകടമുണ്ടായത്. 
        
No more | കണ്ണൂരില്‍ ബൈക് അപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാടിന്റെ വിട

ചാല ഭാഗത്തു നിന്നും വരികയായിരുന്ന ഹാരിസിന്റെ ബൈകും താഴെചൊവ്വഭാഗത്തുനിന്നും വന്ന അദ്വൈതിന്റെ ബൈകും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്തെ മാടത്തിലെ തട്ടുകടയിലെ തൊഴിലാളിയാണ് ഹാരിസ്. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സാ ആവശ്യാര്‍ഥം ഡോക്ടറെ കണ്ടു മടങ്ങവെയാണ് ഹാരിസ് അപകടത്തില്‍പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ടത്തിന് ശേഷം കീഴ്പളളി പുതിയങ്ങാടിജുമാസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കോയമ്പത്തൂരിലെ കോളജില്‍ ബി ടെക് പഠിക്കുകയായിരുന്ന അദ്വൈത് ഞായറാഴ്ച വൈകുന്നേരത്തോടെ തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്. കോളജിലേക്ക് പോകാന്‍ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകുംവഴിയാണ് അപകടംനടന്നത്. ന്യൂമാഹി സ്റ്റേഷനിലെ എസ് ഐ അനിലിന്റെയും കാഞ്ഞിരോട് വിലേജ് ഓഫീസര്‍ സോനയുടെയും മകനാണ് അദ്വൈത്. ചീമേനി സ്വദേശിയായ അദ്വൈതിന്റെ കുടുംബം തോട്ടട എസ് എന്‍ കോളജിന് സമീപമുള്ള ക്വാര്‍ടേഴ്സിലാണ് താമസം. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം അദ്വൈതിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് കൊണ്ടുപോയി സംസ്‌കരിച്ചു.
Aster_MIMS

Keywords:  Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Kannur: Farewell to the youths who died in a bike accident.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia