SWISS-TOWER 24/07/2023

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ നാരായണന്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഴയങ്ങാടി: (www.kvartha.com 24.11.2019) ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ നാരായണന്‍ (68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കടന്നപ്പളളി-പാണപ്പുഴ പഞ്ചായത്തിലെ പാണപ്പുഴയാണ് സ്വദേശം. ദീര്‍ഘകാലം മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് , പിലാത്തറ അര്‍ബ്ബന്‍ കോ - ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട് , കയര്‍ ഫെഡ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. പാണപ്പുഴ പോസ്റ്റ്മാസ്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം തുടര്‍ന്ന് മാടായി കോ-ഓപ്പറേറ്റീവ് കോളേജ് ലൈബ്രറേറിയനായി സേവനമനുഷ്ടിച്ചു.

ഭാര്യ: കേളോത്ത് ജാനകി (പാണപ്പുഴ) മക്കള്‍: ഗിരിജ , ഗിരിഷ് ( കില ) മരുമക്കള്‍ രമേശന്‍ താവം , സുമിത പേരുല്‍. ഇന്ന് രാവിലെ 11 മുതല്‍ പഴയങ്ങാടിയിലും ഉച്ചക്ക് 12 മുതല്‍ പാണപ്പുഴ കോണ്‍ഗ്രസ് ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പാണപ്പുഴ സമുദായ ശ്മശാനത്തില്‍.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ നാരായണന്‍ അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Kannur, Congress, DCC, Dead, Obituary, Kannur District Congress Committy General Secretary N Narayanan passed away
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia