Obituary | ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
Mar 24, 2023, 11:59 IST
കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ (88) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലാണ് മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. രവീന്ദ്ര വര്‍മ്മരാജ ആനുകാലികങ്ങളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്‍പത് നൃത്തനാടകങ്ങള്‍ രചിച്ചതിന് പുറമെ രണ്ട് നൃത്തനാടകങ്ങള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. രാജ രചിച്ച നൃത്ത നാടകങ്ങള്‍ വിവിധ കലാസമിതികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ആകാശവാണി നിലയങ്ങളില്‍ നാടക ആര്‍ടിസ്റ്റായി ഒട്ടേറെ പ്രക്ഷേപണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
നാടക രംഗത്തെ സംഭാവനകള്‍ക്ക് കേരള സംഗീത നാടക അകാഡമി 2009ലെ 'ഗുരുപൂജ' പുരസ്‌കാരം നല്‍കി ആദരിച്ചു. പന്തളം പാലസ് വെല്‍ഫേര്‍ സൊസൈറ്റി കെ രാമവര്‍മ്മ സാഹിത്യപുരസ്‌ക്കാരം 2011ല്‍ രാജയുടെ 'ആഞ്ജനേയോപദേശം' എന്ന കവിതയ്ക്ക് ലഭിച്ചു.
ശനം രാചാര്യരുടെ 'ഭജഗോവിന്ദ'ത്തിന്റെ മലയാളത്തില്‍ കാവ്യരൂപത്തിലുള്ള വിവര്‍ത്തനവും, 'അന്നും ഇന്നും' എന്ന കവിതാ സമാഹാരവുമാണ് പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികള്‍.
ചിറക്കല്‍ കോവിലകം ദേവസ്വം ഫിറ്റ്‌പേഴ്‌സണായി (ട്രസ്റ്റി പ്രതി നിധി) 20 കൊല്ലത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അകാഡമിയില്‍ രണ്ടുതവണ അംഗമായിരുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അകാഡമിയില്‍ അംഗമാണ്. മലബാറിലെ ദേവസ്വങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമനിധിയിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കേ മഠം കൊട്ടാരം). മക്കള്‍: ഗായത്രി വര്‍മ്മ, ഗംഗവര്‍മ്മ, ഗോകുല്‍ വര്‍മ്മ. മരുമക്കള്‍: പ്രദീപ് കുമാര്‍ വര്‍മ്മ, ആര്‍ വി രവികുമാര്‍, ലക്ഷ്മി വര്‍മ്മ.
Keywords: News, Kerala, State, Death, Obituary, Local-News, Kannur: Chirakkal Kovilakam Valiyaraja Ravindra Varma passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.