Prisoner Died | ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു
Sep 6, 2023, 16:27 IST
കണ്ണൂര്‍: (www.kvartha.com) തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വയോധികനായ തടവുകാരന്‍ അസുഖബാധിതനായി മരിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത് പരിധിയിലെ ഗോപാലനാണ് (63) ചികിത്സയ്ക്കിടെ മരിച്ചത്. കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരനാണ്.
അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച (05.09.2023) രാത്രി 11 മണിയോടെയാണ് മരണം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഗോപാലനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kannur News, Prisoner, Accused, Treatment, Hospital, Died, Kannur Central Jail prisoner died during treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.