Body Found | 3 ദിവസം മുന്‍പ് കണ്ണവത്ത് പുഴയില്‍ കാണാതായ വയോധികന്‍ മരിച്ചു; മൃതദേഹം കണ്ടെത്തി
Sep 21, 2023, 11:49 IST
കണ്ണൂര്‍: (www.kvartha.com) മൂന്ന് ദിവസം മുന്‍പ് കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടേരി പൊയില്‍ മുടപ്പത്തൂര്‍ പുഴയില്‍ കാണാതായ വയോധികന്റെ മൃതദേഹം ബുധനാഴ്ച (20.09.2023) ഉച്ചയോടെ കണ്ടെത്തി. കുണ്ടേരി പൊയില്‍ കോട്ടയിലെ ഷീന നിവാസില്‍ കണ്ട്യന്‍ കുഞ്ഞിക്കണ്ണന്റെ മൃതദേഹമാണ് കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും ബുധനാഴ്ച രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച 11 മണിയോടെയാണ് കുണ്ടേരി പൊയില്‍ മുടപ്പത്തൂര്‍ പുഴക്കരയില്‍ ഇയാളുടെ ചെരിപ്പും കുടയും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന്‍ അസി. ഓഫീസര്‍ എം രതീശന്റെ നേതൃത്വത്തില്‍ തിരച്ചിലാരംഭിച്ചത്. കുഞ്ഞിക്കണ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി തലശ്ശേരി ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.