കണ്ണൂർ ആനക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മൃതദേഹം ഫയർഫോഴ്‌സ് കരയ്‌ക്കെത്തിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവം നടന്നത് വ്യാഴാഴ്ച രാത്രി 12 മണിയോടെ.
● കാണാതായതിനെത്തുടർന്ന് സുഹൃത്ത് പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.
● ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ബാംഗ്ലൂരിൽ ടീസ്റ്റാൾ ജീവനക്കാരനായിരുന്ന അഫ്നാസ് മൂന്ന് ദിവസം മുൻപാണ് വീട്ടിലെത്തിയത്.
കണ്ണൂർ: (KVARTHA) നഗരത്തിലെ ആനക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആനയിടുക്ക് വിത്തിന്റവിട സ്വദേശി അഹമ്മദ്-അഫ്സത്ത് ദനതികളുടെ മകൻ അഫ്നാസാണ് (32) മരിച്ചതെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തായ ഹാരീസിനോടൊപ്പം കുളിക്കാനായി കുളത്തിൽ ഇറങ്ങുകയായിരുന്നു അഫ്നാസ്. കുളിക്കുന്നതിനിടെയാണ് ഇദ്ദേഹം മുങ്ങിപ്പോയതെന്നാണ് സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നത്.
അഫ്നാസിനെ കാണാതായതോടെ സുഹൃത്ത് ഉടൻ തന്നെ കണ്ണൂർ ടൗൺ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്‌സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും അഫ്നാസിനെ കരയ്ക്കെത്തിക്കുകയും ചെയ്തു.
ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാസിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബാംഗളൂരിൽ ഒരു ടീസ്റ്റാളിലെ ജീവനക്കാരനായിരുന്ന അഫ്നാസ്, മൂന്ന് ദിവസം മുൻപാണ് വീട്ടിലെത്തിയത്. അഫ്സൽ, അജ്മൽ എന്നിവർ സഹോദരങ്ങളാണ്.
ഈ ദുഃഖവാർത്ത ഷെയർ ചെയ്യുക
Article Summary: Man drowns in Kannur pond, body recovered by fire force.
#Kannur #Drowning #Accident #KeralaNews #Tragedy #FireForce
