Ravi Prasad | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രവി പ്രസാദ് അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്നട നാടക-സീരിയല്‍ നടന്‍ എം രവി പ്രസാദ് അന്തരിച്ചു. 43 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് ബെംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നാടക എഴുത്തുകാരന്‍ ഡോ. എച് എസ് മുദ്ദെഗൗഡയുടെ മകനാണ് രവി പ്രസാദ്. ഇന്‍ഗ്ലിഷില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയശേഷം അഭിനയരംഗത്തേക്ക് കടന്ന രവി 'മാണ്ഡ്യ രവി' എന്നും അറിയപ്പെട്ടു.
Aster mims 04/11/2022

മാണ്ഡ്യയിലെ ഗെലെയാര ബലഗ, ജനദാനി എന്നീ ട്രൂപിലൂടെയാണ് രവി പ്രസാദ് നാടകത്തിലെത്തിയത്. പിന്നീട് സീരിയലിലും സിനിമയിലും സജീവമായി.  ടി എസ് നാഗാഭരണന്റെ 'മഹാമയി' എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 

Ravi Prasad | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രവി പ്രസാദ് അന്തരിച്ചു


മിഞ്ചു, മുക്ത മുക്ത, മഗലു ജാനകി, ചിത്രലേഖ, യശോദേ, വരലക്ഷ്മി സ്റ്റോഴ്സ് എന്നിവയാണ് മറ്റു സീരിയലുകള്‍. 'കോഫി തോട്ട' ഉള്‍പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച മാണ്ഡ്യയ്ക്കടുത്തുള്ള കല്ലഹള്ളിയില്‍ വച്ച് നടക്കും. 

Keywords:  News,National,India,Bangalore,hospital,Treatment,Death,Actor,Cinema,Obituary, Kannada TV actor Ravi Prasad dies at age 43
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script