Obituary | കോഴിക്കോട് ജില്ലാ പഞ്ചായത് പ്രഥമ പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ജില്ലാ പഞ്ചായത് പ്രഥമ പ്രസിഡന്റും എല്‍ജെഡി സംസ്ഥാന കമിറ്റി അംഗവും സീനിയര്‍ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ (86) അന്തരിച്ചു.

ആദ്യത്തെ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ആര്‍ടിഒ മെമ്പര്‍, അധ്യാപക സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹി, കെപിടി യൂനിയന്‍ ജില്ലാ പ്രസിസന്റ്, അവിഭക്ത ജനതാദള്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ബാലുശ്ശേരി അര്‍ബന്‍ ബാങ്കിന്റെ ദീര്‍ഘകാല പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
Aster mims 04/11/2022
     
Obituary | കോഴിക്കോട് ജില്ലാ പഞ്ചായത് പ്രഥമ പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

ഒറവില്‍ ബ്ലാക് സ്മിതി സഹകരണ സംഘത്തിന്റെ സ്ഥാപകനും ചെയര്‍മാനും നടുവണ്ണൂര്‍ അഗ്രികള്‍ചറല്‍ ഡവലപ്മന്റ് ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു.

മലബാറിലെ അറിയപ്പെടുന്ന പ്രാസംഗികനുംസോഷ്യലിസ്റ്റ് നേതാവും ആയിരുന്ന അദ്ദേഹം അവസാന ഘട്ടം വരെ പൊതു വേദികളില്‍ നിറഞ്ഞു നിന്നു. പ്രാദേശിക വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ചെ്തിരുന്നു.

ഭാര്യ : എകെ ലീല, മക്കള്‍: അനിത, സുനിത(സെയില്‍ ടാക്‌സ് ഓഫിസ് ജീവനക്കാരി) വിനീത, സനിത. മരു മക്കള്‍: ഗംഗാധരന്‍ വളയം, ടിഎം രവീന്ദ്രന്‍ വില്ല്യാപ്പള്ളി, ശശീന്ദ്രന്‍ നന്മണ്ട, പിപി രാജന്‍ നടുവണ്ണൂര്‍.

സഹോദരങ്ങള്‍ : കാഞ്ഞിക്കാവ് ഭാസ്‌കരന്‍ മാസ്റ്റര്‍, ശ്രീധരന്‍, പരേതരായ കെ ഗോവിന്ദന്‍, ഗംഗാധരന്‍, ലക്ഷ്മി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Keywords: Kanjikav Kunhikrishnan, first president of Kozhikode District Panchayat passed away, Kozhikode, News, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia