കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; റിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം
ADVERTISEMENT
● ഓട്ടോറിക്ഷ ഡ്രൈവറായ ഇരിട്ടി സ്വദേശി കെ സുരേഷ് ബാബു ആണ് മരിച്ചത്
● ശനിയാഴ്ച രാവിലെ 8.15-നാണ് അപകടം സംഭവിച്ചത്
● കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപത്തുവെച്ചായിരുന്നു കൂട്ടിയിടി
● തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചിരുന്നു
ഇരിട്ടി: (KVARTHA) ഇരിട്ടി - കണ്ണൂർ റൂട്ടിൽ കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു. ഇരിട്ടിക്കടുത്ത് പയഞ്ചേരി വികാസ് നഗറിൽ സരോവരം നിവാസിൽ കെ സുരേഷ് ബാബു (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.15-ന് കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു അപകടം നടന്നത്.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിൻ്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ് സുരേഷ് ബാബു. ഭാര്യ: ഷൈനി. മക്കൾ: വൈദേഹി (ബിരുദ വിദ്യാർഥിനി), ഹർഷ വർധൻ (ചാവശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി), കാർത്തിക് ദേവനായക് (എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ജയപ്രകാശ് (പിആർഡി ഓഫീസ് കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ).
പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: An auto-rickshaw driver from Iritty, K Suresh Babu (52), died in a collision between a car and his auto-rickshaw near Kanjhirod Service Co-operative Bank on the Iritty-Kannur route.
#KannurNews #Iritty #RoadAccident #Kanjhirod #KeralaNews #AccidentNews #AmmuNews
