ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: പാക് വ്യോമതാവളത്തില്‍ പുലര്‍ച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു സുരക്ഷാ സൈനീകനും ഉള്‍പ്പെടും. നാലുമണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം സൈന്യത്തിന് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്.
സൈനീക യൂണിഫോമിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.ആക്രമണത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയില്‍ നിന്ന് കരസേനയുടെ യൂണിറ്റിനെ വ്യോമത്താവളത്തില്‍ വിന്യസിച്ചു. ജെ.എഫ് ജെറ്റ് വിമാനങ്ങളുടെ നിര്‍മാണകേന്ദ്രമായ ഇവിടെ ആക്രമണസമയത്ത് മുപ്പത് വിമാനങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.
തീവ്രവാദികള്‍ക്ക് വ്യോമത്താവളത്തിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും പാക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി . ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പാക് താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Keywors: Pakistan, Killed, World, A.B Bardan, Attack, Islamabad
Keywors: Pakistan, Killed, World, A.B Bardan, Attack, Islamabad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.