ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സി പി എം ബിക്കിരിയൻ പറമ്പ് രണ്ടാം ബ്രാഞ്ച് മെമ്പർ പ്രഭാതൻ ആണ് മരിച്ചത്.
● കല്യാശ്ശേരി സി ആർ സി പരിസരത്ത് പൊതുദർശനത്തിന് വെച്ചു.
● ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം നടന്നു.
● പരേതനായ പുളിയുള്ള വളപ്പിൽ കുഞ്ഞിരാമൻ്റെയും ഭാനുമതിയുടെയും മകനാണ്.
കല്യാശ്ശേരി: (KVARTHA) എ സി ടെക്നീഷ്യൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. ബിക്കിരിയൻ പറമ്പിലെ പി വി പ്രഭാതനാണ് (55) ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
പരേതനായ പുളിയുള്ള വളപ്പിൽ കുഞ്ഞിരാമന്റെയും ഭാനുമതിയുടെയും മകനാണ് അദ്ദേഹം. ഭാര്യ: റീജ (പനക്കാട് കരിമ്പം). മക്കൾ: അനോഷ്ക്ക (ചെറുകുന്ന് ഗേൾസ് സ്കൂൾ), ആദിത്യ (കല്യാശ്ശേരി ഹൈസ്കൂൾ).
സഹോദരങ്ങൾ: വിനോദ് (തലവിൽ), ബീന (മംഗളൂരു), സുനീത് (എം ആർ എഫ് ചെന്നൈ). സി പി എം ബിക്കിരിയൻ പറമ്പ് രണ്ടാം ബ്രാഞ്ച് മെമ്പറാണ് പ്രഭാതൻ.
തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കല്യാശ്ശേരി സി ആർ സി പരിസരത്ത് പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം നടന്നു.
ദുഃഖവാർത്ത ഷെയർ ചെയ്യൂ.
Article Summary: AC technician PV Prabhathan (55) from Kalyassery dies after being electrocuted on duty.
#Kalyassery #Electrocution #ACtechnician #KannurNews #TragicDeath #PVPrabhathan
