
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രായാധിക്യത്തെ തുടർന്നുള്ള അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
● കെ എസ് ഗ്രൂപ്പിൻ്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.
● കെ എസ് ഡിസ്റ്റിലറി, കവിത ടൂറിസ്റ്റ് ഹോം, കവിത തീയറ്റർ, ഹോട്ടൽ സവോയി, ശ്രീ ചന്ദ് ഹോസ്പിറ്റൽ എന്നിവയുടെ ഉടമയാണ്.
● മൃതദേഹം വ്യാഴാഴ്ച പയ്യാമ്പലത്ത് സംസ്കരിക്കും.
കണ്ണൂർ: (KVARTHA) പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരൻ (97) അന്തരിച്ചു. പ്രായാധിക്യത്താലുള്ള അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ 11 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പയ്യാമ്പലത്ത് സംസ്കരിക്കും. കെ എസ് ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളായ കല്ലാളത്തിൽ ശ്രീധരൻ, കെ എസ് ഡിസ്റ്റിലറി, കവിത ടൂറിസ്റ്റ് ഹോം, കവിത തീയറ്റർ, ഹോട്ടൽ സവോയി, ശ്രീ ചന്ദ് ഹോസ്പിറ്റൽ എന്നിവയുടെ ഉടമയാണ്.

ഭാര്യ: ചന്ദ്രിക. മക്കൾ: അനൂപ്, മേരിഷ്, ഷെരീഷ്, ജൂല (എല്ലാവരും കെ എസ് ഗ്രൂപ്പ് പാർട്ണർമാർ). മരുമക്കൾ: സവിത, പഞ്ചമി, സോണി, പ്രനീൽ (വ്യവസായി, മുംബൈ).
പ്രമുഖ വ്യവസായിയുടെ വിയോഗ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെച്ച് അനുശോചനം അറിയിക്കുക.
Article Summary: Prominent industrialist and KS Group founder Kallalathil Sreedharan passed away in Kannur at the age of 97.
#KallalathilSreedharan #Kannur #Industrialist #Obituary #KSGroup #KeralaNews