ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: കാബൂളിലെ തടാകതീരത്തുള്ള ഒരു ഹോട്ടലില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. ഹോട്ടലില്‍ ആയുധങ്ങളുമായി അതിക്രമിച്ചുകടന്ന താലിബാന് തീവ്രവാദികള്‍ ഹോട്ടലിലെ അതിഥികള്‍ക്കെതിരെ വെടിയുതിര്‍ത്തുകയായിരുന്നു.
തീവ്രവാദികള്‍ 12 മണിക്കൂര്‍ നേരത്തേയ്ക്ക് ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സുരക്ഷാ ഗാര്‍ഡുകളെ കൊലപ്പെടുത്തിയ ശേഷം അകത്തുകടന്ന തീവ്രവാദികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. ചിലര്‍ തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് കടന്നെങ്കിലും ചിലരെ തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നു.
ഇവരെ മോചിപ്പിക്കാനായി സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. തീവ്രവാദികളില്‍ അഞ്ച് പേര് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഖര്‍ഗ തടാകത്തിലെ സ്പോഴ്മയ് ഹോട്ടലിലാണ് ആക്രമണം അരങ്ങേറിയത്.
Keywords: Kabul, Hotel, Taliban attack, World, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

