Kabaddi player dies | ക്ഷേത്രോത്സവത്തിനിടെ തലകുത്തി മറിയാൻ ശ്രമിച്ചപ്പോൾ കുഴഞ്ഞുവീണ കബഡി താരം ആശുപത്രിയിൽ മരിച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ കുഴഞ്ഞുവീണ കബഡി താരം ആശുപത്രിയിൽ മരിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തിരുവണ്ണാമലൈ ജില്ലയിലെ വിനോദ് കുമാർ (34) ആണ് മരിച്ചത്.
                
Kabaddi player dies | ക്ഷേത്രോത്സവത്തിനിടെ തലകുത്തി മറിയാൻ ശ്രമിച്ചപ്പോൾ കുഴഞ്ഞുവീണ കബഡി താരം ആശുപത്രിയിൽ മരിച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഓഗസ്റ്റ് എട്ടിന് തിരുവണ്ണാമലൈ അരണി ടൗണിലെ മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വിനോദ് കുമാറും സംഘവും ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. വിനോദ് കുമാർ തലകുത്തിമറിയുന്നതിനിടെയാണ് അപകടമുണ്ടായത്. കഴുത്തിന് പരിക്കേറ്റതായാണ് സംശയിക്കുന്നത്.

ഇദ്ദേഹത്തെ ഉടൻ തന്നെ ആറണി സർകാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് തുടർ ചികിത്സയ്ക്കായി വെല്ലൂർ സർകാർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ചെന്നൈ സർകാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തിങ്കളാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.

ഭാര്യ: ശിവഗാമി. മക്കൾ: സന്തോഷ്, കലൈയരശൻ.

Keywords:  Latest-News, National, Tamil Nadu, Top-Headlines, Obituary, Died, Kabaddi, Player, Video, Death, Kabaddi player dies after collapsing while trying to somersault during temple festival in Tamil Nadu | Video.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia