Obituary | ബഫര്‍ സോണ്‍ വിദഗ്ധ സമിതിയുടെ ചെയര്‍മാനായിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു
Apr 3, 2023, 08:40 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ചെ മൂന്നേകാലോടെയാണ് അന്ത്യം. കൊല്‍കത ഉള്‍പെടെ നാല് ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍.
കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. കേരള ഹൈകോടതിയില്‍ ജഡ്ജിയായത് 2004 ലാണ്. ഏറ്റവും ഒടുവില്‍ സര്‍കാരിന്റെ ബഫര്‍ സോണ്‍ വിദഗ്ദ സമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു.
കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്‌കരന്‍നായരുടേയും പാറുകുട്ടി അമ്മയുടേയും മകനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍.
Keywords: News, Kerala, State, Kochi, Death, Obituary, Justice, Judiciary, Judge, High Court, Top-Headlines, Justice Thottathil B Radhakrishnan passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

