നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ഡ്രൈവര്‍ മരിച്ചു, യശോദാ ബെന്നിനും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്ക്

 


ADVERTISEMENT

ഉദയ് പൂര്‍: (www.kvartha.com 07.02.2018) നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മരിച്ചു. യശോദാ ബെന്നിനും കൂടെയുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ട- ചിറ്റോഗഡ് റോഡിനടുത്തുള്ള ബെഗുവിലാണ് അപകടം.

  നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ഡ്രൈവര്‍ മരിച്ചു, യശോദാ ബെന്നിനും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്ക്

യശോദാ ബെന്‍ ബാരയിലെ അത് റുവിലേക്ക് പോകുന്നതിനിടെ വണ്ടി ഉയദ്പൂരിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വരികയായിരുന്ന ട്രോള വണ്ടിയിലിടിക്കുകയായിരുന്നു. ഇതോടെ ട്രോള വണ്ടിയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. യശോദ ബെന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ ബസന്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

  നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ഡ്രൈവര്‍ മരിച്ചു, യശോദാ ബെന്നിനും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്ക്

യശോദാ ബെന്നിനേയും മറ്റു രണ്ട് സ്ത്രീകളേയും ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍
ചിറ്റോഗഡിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യശോദാ ബെന്നിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.

  നരേന്ദ്രമോഡിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ഡ്രൈവര്‍ മരിച്ചു, യശോദാ ബെന്നിനും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jasoda Ben injured in road accident in Chittorgarh, 1 killed, Prime Minister, Narendra Modi, Wife, Accidental Death, Obituary, Injured, Hospital, Treatment, Women, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia