ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20/12/2016) സിനിമ നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ജഗന്നാഥ വര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ജഗനാഥ വര്‍മ പോലീസ് വേഷങ്ങളിലൂടെയും രാഷ്ട്രീയ വേഷങ്ങളിലൂടെയുമാണ് മികച്ച അഭിനയം കാഴ്ചവെച്ചത്. ആറാം തമ്പുരാന്‍, ലേലം, പത്രം, ശ്രീകൃഷ്ണപരുന്ത്, ന്യൂഡല്‍ഹി, സുഖമോ ദേവീ, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളായാണ് അഭിനയിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ഗോള്‍ഫ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
കഥകളിയിലും ചെണ്ടയിലും അസാമാന്യമായ കഴിവുള്ള കലാകാരനായിരുന്നു ജഗന്നാഥ വര്‍മ്മ. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരും ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണനുമാണ് അദ്ദേഹത്തിന്റെ ഗുരുക്കള്‍. ആലപ്പുഴ ചേര്‍ത്തല വാരനാട് എന്ന ഗ്രാമത്തിലാണ് ജഗനാഥ വര്‍മ്മയുടെ ജനനം. പതിനാലാം വയസ്സുമുതല്‍ കഥകളി അഭ്യസിച്ചിരുന്നു. ശാന്താ വര്‍മയാണ് ഭാര്യ. സിനിമ-സീരിയല്‍ നടന്‍ മനുവര്‍മ്മ, പ്രിയ വര്‍മ എന്നിവര്‍ മക്കളാണ്. സിന്ധു, പ്രശസ്ത സംവിധായകന്‍ വിജി തമ്പി എന്നിവര്‍ മരുമകനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

