Fauzia Hassan | ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ അന്തരിച്ചു

 



കൊളംബോ: (www.kvartha.com) ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയിലായിരുന്നു അന്ത്യം. ഫൗസിയ ഹസന്റെ മരണവിവരം മാലി സര്‍കാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. 

ഏറെക്കാലമായി ശ്രീലങ്കയിലാണ് ഫൗസിയ ഹസന്‍ താമസം. അര്‍ബുദരോഗ ബാധിതയായിരുന്ന ഫൗസിയ, ചികിത്സാര്‍ഥമാണ് ശ്രീലങ്കയില്‍ താമസമാക്കിയത്. 35 വര്‍ഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു. 100 ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റശീദയും. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി.

Fauzia Hassan | ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ അന്തരിച്ചു


1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1957ല്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതല്‍ 2008 വരെ മാലിദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫിസറായിരുന്നു.

Keywords:  News,World,international,Colombo,Death,Obituary,ISRO,Case, ISRO spy case acquitted Maldivian national Fauzia Hassan Passes Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia