രാത്രിയിൽ ഫോൺ വിളിച്ച് മടങ്ങിയെത്തിയതിന് പിന്നാലെ അപകടം; വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ജീവാന്ത്യം

 
26-Year-Old Youth Electrocuted to Death After Accidentally Stepping on Wet Earth Wire in Iritty

Image Credit: Special Arrangement/ Enhanced by Pixverse

ADVERTISEMENT

●ഇരിട്ടി കൂട്ടുപുഴ പേരട്ടയിൽ യുവാവിന് ദാരുണാന്ത്യം
● 26-കാരനായ അഖിലേഷ് ആണ് മരിച്ചത്
●ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു; മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച രാവിലെ
●പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി
●വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു

ഇരിട്ടി: (KVARTHA) കൂട്ടുപുഴ പേരട്ടയിൽ വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പേരട്ട കുണ്ടേരി ഉപദേശിക്കുന്നിലെ പനക്കൽ ഹൗസിൽ അഖിലേഷ് ആണ് മരിച്ചത്. അഖിലേഷിന് 26 വയസ്സായിരുന്നു. ജൂൺ 10 ബുധനാഴ്ച രാവിലെയാണ് വീട്ടു മുറ്റത്ത് സ്ഥാപിച്ച എർത്ത് കമ്പിക്ക് സമീപം മരിച്ച നിലയിൽ അഖിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Aster mims 04/11/2022

വീട്ടിൽ മൊബൈൽ കവറേജ് ലഭിക്കാത്തതിനാൽ ജൂൺ ഒൻപത് ചൊവ്വാഴ്ച രാത്രി സമീപത്തെ വീട്ടിൽ പോയി ഫോൺ വിളിച്ചശേഷം രാത്രി 10.30-ഓടെയാണ് അഖിലേഷ് വീട്ടിൽ തിരികെയെത്തിയത്‌. ഇതിനുശേഷം മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോൾ അപകടം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. വീട്ടിലെ വൈദ്യുതി മെയിൻ സ്വിച്ച് ബോർഡിൽ നിന്നും മുറ്റത്ത് സ്ഥാപിച്ച, മഴമൂലം നനഞ്ഞു കിടന്ന എർത്ത്‌ കമ്പിയിൽ അബദ്ധത്തിൽ ചവിട്ടിയപ്പോൾ ഷോക്കേറ്റു മരിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തുടർന്ന് പരിയാരം  മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി. ഇതിനുശേഷം ജൂൺ 11 വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്തിയത്. പനക്കൽ മോഹനന്റെയും കുസുമത്തിന്റെയും മകനാണ് മരിച്ച അഖിലേഷ്. അനീഷ്, അഭിജിത്ത് എന്നിവർ സഹോദരങ്ങളാണ്. യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രദേശം.

നാട്ടിലെ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Akhilesh, a 26-year-old youth from Koottupuzha Peratta, tragically died of an electric shock after accidentally stepping on a wet earth wire in his courtyard.

#ElectricShockDeath #KannurNews #IrittyNews #KeralaNews #LocalNews #AccidentNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia