കുതിരവട്ടത്ത് ഏറ്റുമുട്ടലില്‍ അന്തേവാസി മരിച്ചു

 


കുതിരവട്ടത്ത് ഏറ്റുമുട്ടലില്‍ അന്തേവാസി മരിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി മരിച്ചു. കുതിരവട്ടത്തുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന മായനാട് സ്വദേശി പയ്യടിമീത്തല്‍ കൃഷ്ണനാണ് (74) മരിച്ചത്.

പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജൂലൈ 31ന് സെഷന്‍സ് കോടതിയാണ് മാനസിക രോഗിയായ കൃഷ്ണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്. കൃഷ്ണന്‍ മൂന്നാം വാര്‍ഡിലെ സെല്ലില്‍ നാല് പേര്‍ക്കൊപ്പമാണ് കഴിഞ്ഞത്. മറ്റൊരു അന്തേവാസി ബിനു സെബാസ്റ്റ്യന്റെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴാം തീയതിയായിരുന്നുകൃഷ്ണന്പരിക്കേറ്റത്.

മാനസികാരോഗ്യകേന്ദ്രം സുപ്രണ്ടിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് നേരത്തെ മര്‍ദ്ദനത്തിന് കേസെടുത്തിരുന്നു. ഇത് കൊലക്കുറ്റമാക്കി വീണ്ടും കേസെടുത്തു. മാനസികരോഗിയായതിനാല്‍ പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവരം കോടതിയെ അറിയിക്കുക മാത്രമേ ചെയ്യാനുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

SUMMERY: Inmate of Kuthiravattom Mental Health Centre dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia