Youth Died | ആംബുലന്‍സ് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

 


ADVERTISEMENT

വാണിമേല്‍: (www.kvartha.com) ഒരാഴ്ച മുമ്പ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് വടകര ദേശീയപാതയില്‍ മറിഞ്ഞ്പരുക്കേറ്റ യുവാവ് മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട്മുസ്ത്വഫ (48)യാണ് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചത്. മുസ്ത്വഫയും ഭാര്യയുംരോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ മുസ്ത്വഫ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
      
Youth Died | ആംബുലന്‍സ് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

പരേതനായ കല്ലുവളപ്പില്‍ കുഞ്ഞബ്ദുല്ല - ഉള്ളീന്റവിട ആഇശ ദമ്പതികളുടെ മകളാണ്. ഭാര്യ: സമീറ ഇടയില്‍ പീടിക. മക്കള്‍:ആദില്‍, ആമിര്‍ (ഉമ്മത്തൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍), റംസാന്‍ (താനക്കോട്ടൂര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍:ബശീര്‍ (കടവത്തൂരില്‍ കച്ചവടം), ഉമ്മു കുല്‍സു കുനിങ്ങാട്, ജസീല ചെറുപ്പറമ്പ്.

Keywords:  News, Kerala, Kerala-News, Malayalam-News, Obituary, Obituary-News, Accident-News, Injured youth died after ambulance overturned.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia