സിമന്റ് കട്ടിള വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 03/02/2015) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് കട്ടിള ദേഹത്തുവീണ് മരിച്ചു. നെടുങ്കണ്ടം മാവടി കാമാക്ഷിവിലാസം കൂനംപാറയില്‍ ജിജോ ജോസഫിന്റെ മകള്‍ ജിയന്ന(മൂന്ന്)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം.

സിമന്റ് കട്ടിള വീണ് പിഞ്ചുകുഞ്ഞ് മരിച്ചുവീടുപണി പൂര്‍ത്തിയായതിനുശേഷം ഭിത്തിയില്‍ ചാരിവച്ചിരുന്ന സിമന്റ് കട്ടിളയാണ് കുട്ടിയുടെ ദേഹത്ത് വീണത്. തലയുടെ ഇടതുവശത്താണ് കട്ടിള ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ ജിയന്ന മരിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സെബിയാണ് മാതാവ്. നെടുങ്കണ്ടം എസ്.എച്ച് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ജെറിന്‍ ഏക സഹോദരന്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Obituary, Accident, Kerala, Jiyanna, Death, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia