ADVERTISEMENT
ക്വാലമ്പൂര്‍: ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ മലേഷ്യയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ യുവതിയെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഉടമസ്ഥന്‍ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനാല്‍ ഉടമസ്ഥന്‍ അയല്‍ വാസിയോട് വീട്ടില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പെനാങ് സ്‌റ്റേറ്റിലെ ജോര്‍ജ്ജ് ടൗണ്‍ ജില്ലയിലാണ് സംഭവം നടന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ മലേഷ്യയില്‍ വീട്ടുജോലിക്കായി എത്തുന്ന സ്ത്രീകള്‍ക്കെതിരെ അക്രമവും പീഡനങ്ങളും നടക്കുന്നത് പതിവാണെന്ന് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യ രാജ്യത്തെ വനിതകളെ മലേഷ്യയില്‍ ജോലിക്കായി പോകുന്നത് മൂന്ന് വര്‍ഷം മുന്‍പുമുതല്‍ വിലക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ മലേഷ്യയില്‍ അക്രമം വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിലക്ക്.
Keywords: World, Suicide, Malaysia, Obit.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

