മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി ഷാര്‍ജ: മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഷിബു മാത്യു (30) ആണ്‌ മരിച്ചത്.

ജോലിക്ക്‌ ഹാജരാകാത്തതിനെത്തുടര്‍ന്ന്‌ കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഷിബുവിനെ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. 10 വര്‍ഷമായി ഷാര്‍ജയിലെ റെഫ്രിജറേറ്റര്‍ നിര്‍മ്മാണകമ്പനിയിലെ ജോലിക്കാരനാണ്‌ ഷിബു. ഷിബുവിന്‌ കമ്പനിയില്‍ തൊഴില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള വ്യക്തിപരമായ കാരണങ്ങളൊന്നും ഷിബുവിന്‌ ഉണ്ടായിരുന്നില്ലെന്ന്‌ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ഷിബുവിന്റെ മരണത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. അടുത്തകാലത്തായി പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപോര്‍ട്ടുണ്ട്. 

Keywords:  Sharjah, Malayalees, Obituary, Suicide, Shibu Mathew
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia