Fatal Accident | തളിപ്പറമ്പിലെ കോഫി ഹൗസ് ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു

 
Amal, employee of Indian Coffee House, died in a bike accident in Kannur.
Amal, employee of Indian Coffee House, died in a bike accident in Kannur.

Photo: Arranged

● പുഴക്കുളങ്ങര സ്വദേശി മോഹനന്റെ മകൻ അമൽ ആണ് മരിച്ചത്.
● കല്യാശ്ശേരി ഹാജിമൊട്ടയിൽ വെച്ചായിരുന്നു അപകടം  
● അമലിന്റെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

കണ്ണൂർ: (KVARTHA) തളിപ്പറമ്പ് ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. തളിപ്പറമ്പ് പുഴക്കുളങ്ങര സ്വദേശി മോഹനന്റെ മകൻ അമൽ (27) ആണ് ദാരുണമായി മരിച്ചത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരി ഹാജിമൊട്ടയിൽ വെച്ചായിരുന്നു അപകടം. അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

നാട്ടുകാരും പൊലീസും ഉടൻ തന്നെ അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Amal (27), an employee of Indian Coffee House in Thaliparamba, died in a tragic bike accident early Saturday morning on National Highway in Kannur.

#BikeAccident #KannurNews #IndianCoffeeHouse #FatalCrash #ThaliparambaNews #MalayalamNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia