ഇന്ത്യന്‍ വംശജരായ അമ്മയും മകനും അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു; വീട്ടുജോലിക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം

 


ADVERTISEMENT

വാഷിംഗ് ടണ്‍: (www.kvartha.com 02.02.2018) ഇന്ത്യന്‍ വംശജരായ അമ്മയും മകനും അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. വാഷിംഗ് ടണിലെ വിര്‍ജീനിയയിലെ വീട്ടിലാണ് മാല മന്‍വാനി (65), ഇവരുടെ മകനായ റിഷി മന്‍വാനി (32) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ വീട്ടിലെ ജോലിക്കാരന്‍ കഴിഞ്ഞ ഒരാഴ്ചയായി ജോലിക്ക് വരുന്നില്ല എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ടോമി കോര്‍ട്ടിലെ 25,000 ബ്ലോക്കിലെ താമസക്കാരനാണ് ഇയാള്‍.

  ഇന്ത്യന്‍ വംശജരായ അമ്മയും മകനും അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു; വീട്ടുജോലിക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം

അതേസമയം ആസൂത്രിതമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും. പൊതുജനം കൊലയില്‍ ആശങ്കപെടേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. കൊല നടന്ന വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം.

Keywords: Indian-American Woman, Son Found Dead At Virginia Home, Both Were Shot, Washington, News, Crime, Criminal Case, Gun attack, Police, Obituary, Probe, America, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia