പാലായില്‍ ഗര്‍ഭിണി മരിച്ചസംഭവം; മരണകാരണം കോവിഡ് വാക്‌സിനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണസെര്‍ടിഫികറ്റ്, പിന്നാലെ പരാതിയുമായി ബന്ധുക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോട്ടയം: (www.kvartha.com 22.08.2021) പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍. മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിനേഷന്‍ ആകാമെന്ന് ആശുപത്രി നല്‍കിയ മരണ സെര്‍ടിഫികറ്റില്‍ പറയുന്നതായാണ് യുവതിയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. 
Aster mims 04/11/2022

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായി ആശുപത്രിയുടെ റിപോര്‍ടില്‍ പറയുന്നു. ഇത് ചൂണ്ടിക്കാണിച്ച് മഹിമയുടെ കുടുംബം ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ടെം റിപോര്‍ട്. 

തുടക്കം മുതല്‍ മറ്റൊരു ആശുപത്രിയിലും പോകാതെ ഇവിടെ തന്നെയാണ് ചികിത്സ നല്‍കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഇ-മെയില്‍ വഴി ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നത്. 

പാലായില്‍ ഗര്‍ഭിണി മരിച്ചസംഭവം; മരണകാരണം കോവിഡ് വാക്‌സിനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണസെര്‍ടിഫികറ്റ്, പിന്നാലെ പരാതിയുമായി ബന്ധുക്കള്‍


പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ ആശുപത്രിയാണ് യുവതിയുടെ മരണം കോവിഡ് വാക്സിനെടുത്തത് മൂലമെന്ന് റിപോര്‍ട് നല്‍കിയത്. 

ജന്മനാ ഒരു കാലില്ലാത്ത മഹിമയുടെ വിവാഹം നാലു മാസം മുന്‍പാണ് കഴിഞ്ഞത്. 

ഈ മാസം ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അന്നുതന്നെ രാവിലെ  ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടുത്തെ ഗൈനകോളജിസ്റ്റ് നിര്‍ദേശിച്ചത് അനുസരിച്ചാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആശുപത്രിയില്‍ നിന്നും നേരെ മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോയി വാക്‌സിന്‍ എടുക്കുകയായിരുന്നു. അന്ന് തന്നെ ആശുപത്രിയില്‍ തിരിച്ചെത്തി ഗര്‍ഭിണിയാണോ എന്ന് പരിശോധന നടത്തുകയും ചെയ്തു. ആ പരിശോധനയിലാണ് മഹിമ ഏഴാഴ്ച ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി മരുന്നുകള്‍ കഴിച്ച് വരികയായിരുന്നു.

വീട്ടില്‍ കഴിയുകയായിരുന്ന മഹിമക്ക് ഈ മാസം 11 മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്‌നം. ഇതേ തുടര്‍ന്ന് വീണ്ടും പാലായിലെ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. തലവേദനയെ തുടര്‍ന്ന് പതിമൂന്നാം തീയതി ആണ് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഗൈനകോളജിസ്റ്റ് അവധിയായിരുന്നതിനാല്‍ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്.

എന്നാല്‍ ഗ്യാസിനുള്ള മരുന്ന് നല്‍കി മടക്കി അയക്കുകയാണ് ചെയ്തത് എന്ന് ബന്ധുക്കള്‍ പറയുന്നു. 14 ന് വീണ്ടും എത്തി പരിശോധനകള്‍ നടത്തി. ന്യൂറോളജി വിഭാഗത്തില്‍ അടക്കം പരിശോധന നടന്നു. എന്നാല്‍ ഡോളോയുടെ ഇന്‍ജെക്ഷന്‍ എടുത്ത ശേഷം മടക്കി വിടുകയാണ് ചെയ്തത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു.

ആശുപത്രിയിലെത്തി  അരമണിക്കൂറിന് ശേഷം ബോധം പൂര്‍ണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതല്‍ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആശുപത്രി നല്‍കിയ മരണ സെര്‍ടിഫികറ്റില്‍ തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്‌സിനേഷന്‍ എടുത്തതിലെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്ന് റിപോര്‍ട് ചെയ്തിരുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ, പതിനഞ്ചാം തീയതി ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ മഹിമയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി. ഇതിന് കാരണമെന്തെന്ന് പരിശോധിക്കാനുള്ള നീക്കങ്ങളും നടന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. മരണകാരണം എന്തെന്ന് അറിയാന്‍ പോസ്റ്റ് മോര്‍ടെം വേണമെന്നും ആശുപത്രി നിര്‍ദേശിച്ചിരുന്നു.

അതിനിടെ മഹിമയുടെ മൃതദേഹം കോട്ടയം മെഡികല്‍ കോളജില്‍ പോസ്റ്റ് മോര്‍ടെം പരിശോധന നടത്തി. തലച്ചോറിലെ ' രക്തസ്രാവം ആണ് മരണകാരണമെന്നാണ് പരിശോധനയിലെ പ്രാഥമികനിഗമനം. 

കോവിഡ് വാക്‌സിനേഷന്‍ മരണത്തിന് കാരണമാകാമെന്ന ആശുപത്രിയുടെ നിലപാട് ശ്രദ്ധേയമാകുന്നതിനാല്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ണായകമാണ്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

Keywords:  News, Kerala, State, Kottayam, Death, Pregnant Woman, Obituary, Complaint, Family, Death-Certificate, Allegation, Health Minister, Minister, Hospital, Incident of pregnant woman dies private hospital in Pala; Accuses Covid vaccination
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script