ഗുജ്‌റാളിന്റെ സംസ്‌കാരം വൈകിട്ട്

 


ADVERTISEMENT

ഗുജ്‌റാളിന്റെ സംസ്‌കാരം വൈകിട്ട്
ന്യൂഡല്‍ഹി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലെ സ്മൃതി സ്ഥലില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

മൃതദേഹം ശനിയാഴ്ച രാവിലെ മുതല്‍ ജന്‍പഥിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. പ്രമുഖരടക്കം ആയിരങ്ങള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പിച്ചു വരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു ഗുജ്‌റാള്‍ അന്തരിച്ചത്. 93 കാരനായിരുന്ന അദ്ദേഹം ഏറെനാളായി അസുഖ ബാധിതനായിരുന്നു.

1997 ഏപ്രില്‍12 മുതല്‍ 1998 മാര്‍ച്ച് വരെ 11 മാസം പ്രധാനമന്ത്രിയായിരുന്നു ഗുജ്‌റാള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളും ഗുജ്‌റാളിന് ആദരാജ്ഞലി അര്‍പിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Prime Minister, New Delhi, Lok Sabha, Inder Kumar Gujral, Civilization, Dead Body, Homage, Treatment, Hospital, Parliament, India.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia