ന്യൂഡല്‍ഹി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലെ സ്മൃതി സ്ഥലില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
മൃതദേഹം ശനിയാഴ്ച രാവിലെ മുതല്‍ ജന്‍പഥിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. പ്രമുഖരടക്കം ആയിരങ്ങള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പിച്ചു വരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു ഗുജ്‌റാള്‍ അന്തരിച്ചത്. 93 കാരനായിരുന്ന അദ്ദേഹം ഏറെനാളായി അസുഖ ബാധിതനായിരുന്നു.
1997 ഏപ്രില്‍12 മുതല്‍ 1998 മാര്‍ച്ച് വരെ 11 മാസം പ്രധാനമന്ത്രിയായിരുന്നു ഗുജ്‌റാള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളും ഗുജ്‌റാളിന് ആദരാജ്ഞലി അര്‍പിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Prime Minister, New Delhi, Lok Sabha, Inder Kumar Gujral, Civilization, Dead Body, Homage, Treatment, Hospital, Parliament, India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.