Found Dead | ഇടുക്കിയില്‍ 7 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ഇടുക്കി: (www.kvartha.com) ഉപ്പുതറയില്‍ ഗര്‍ഭിണിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. യുവതി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 

26ന് വൈകിട്ട് നാലോടെ ഭര്‍തൃമാതാവ് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകനെ വിളിച്ചുവരുത്തി വീടിന് പിന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടതെന്നാണ് വിവരം. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി അറിയിച്ചു.
Aster_MIMS

മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശന്‍-സെല്‍വി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. സംഭവത്തില്‍ ഉപ്പുതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Found Dead | ഇടുക്കിയില്‍ 7 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Idukki, Pregnant Woman, Found Dead, Upputhara, Idukki: Pregnant woman found dead in Upputhara husband's house. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia