ടിപ്പര്‍ കയറി വഴിയാത്രക്കാരന്‍ മരിച്ചു; നാഗപ്പുഴയില്‍ സംഘര്‍ഷം

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 22.10.2014) അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി കയറി വഴിയാത്രക്കാരന്‍ മരിച്ചതിനെച്ചൊല്ലി നാഗപ്പുഴയില്‍ സംഘര്‍ഷം. മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. നാഗപ്പുഴ കോതവഴിക്കല്‍ അഗസ്റ്റിന്‍ മാത്യു(പാപ്പച്ചന്‍-55) ആണ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ദാരുണമായി കൊല്ലപ്പെട്ടത്.
ടിപ്പര്‍ കയറി വഴിയാത്രക്കാരന്‍ മരിച്ചു; നാഗപ്പുഴയില്‍ സംഘര്‍ഷം

നാഗപ്പുഴ പാറമടയില്‍ നിന്നെത്തിയ ടിപ്പര്‍ ലോറി നടന്നു പോകുകയായിരുന്ന പാപ്പച്ചന്റെ ദേഹത്ത് കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ജഡവുമായി റോഡ് ഉപരോധിക്കുകയായിരുന്നു.ആര്‍.ഡി.ഒ സ്ഥലത്തെത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ട ശേഷം മുവാറ്റുപുഴ തഹസില്‍ദാര്‍ സ്ഥലത്തെത്തിയപ്പോഴാണ് ജഡം മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലൂര്‍ക്കാട് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Idukki Flash- Tipper Accident death, Thodupuzha, Passenger, Police, Dead Body, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia