Found Dead | ഇടുക്കി ഡെപ്യൂടി തഹസില്‍ദാര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
Jul 24, 2023, 08:07 IST
ഇടുക്കി: (www.kvartha.com) ഡെപ്യൂടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച (23.07.2023) രാത്രി 10 മണിയോടെയാണ് വീട്ടുടമസ്ഥന്‍ മൃതദേഹം കാണുന്നത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ അബ്ദുല്‍സലാമിന്റെ ബന്ധുക്കള്‍ വീട്ടുടമയോട് അന്വേഷിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ കാണുന്നത്.
പൊലീസെത്തി മൃതദേഹം ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസം മുന്‍പാണ് അബ്ദുല്‍സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Idukki, Deputy Tahsildar, Found Dead, Karunagappalli, Idukki: Deputy Tahsildar Found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.