സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; 14 കാരി ആത്മഹത്യ ചെയ്തു
Feb 2, 2018, 10:54 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 02.02.2018) സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് 14കാരി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ മല്‍കാജ് ഗിരിയിലെ വീട്ടിലെ ഫാനിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍ നിന്നും ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരെന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല, അമ്മ ക്ഷമിക്കണം. ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പലതവണ ക്ലാസില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മല്‍കാജ് ഗിരി പോലീസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Hyderabad girl commits suicide after school doesn’t allow her to attend classes over fees, Hyderabad, News, Suicide, Police, Case, Hang Self, Girl, Obituary, Student, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.