KSRTC | 'സിഗ്നല്‍ തെറ്റിച്ചെത്തിയ' കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ചു; നിര്‍ത്താതെ പോയ വാഹനം തടഞ്ഞ് നാട്ടുകാര്‍
Apr 20, 2022, 12:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. തൃശൂര്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോയ ബസാണ് അപകടം ഉണ്ടാക്കിയത്.

റോഡിലേക്ക് തെറിച്ച് വീണ വയോധിക സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കണ്ണന്നൂര്‍ ദേശീയപാതയില്‍ വച്ച് ബസ് സിഗ്നല്‍ തെറ്റിച്ച് അമിത വേഗത്തില്‍ വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകട ശേഷം ബസ് നിര്‍ത്താതെ പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.