SWISS-TOWER 24/07/2023

KSRTC | 'സിഗ്‌നല്‍ തെറ്റിച്ചെത്തിയ' കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ചു; നിര്‍ത്താതെ പോയ വാഹനം തടഞ്ഞ് നാട്ടുകാര്‍

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. തൃശൂര്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോയ ബസാണ് അപകടം ഉണ്ടാക്കിയത്. 
Aster mims 04/11/2022

റോഡിലേക്ക് തെറിച്ച് വീണ വയോധിക സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കണ്ണന്നൂര്‍ ദേശീയപാതയില്‍ വച്ച് ബസ് സിഗ്‌നല്‍ തെറ്റിച്ച് അമിത വേഗത്തില്‍ വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകട ശേഷം ബസ് നിര്‍ത്താതെ പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചു.

KSRTC | 'സിഗ്‌നല്‍ തെറ്റിച്ചെത്തിയ' കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ചു; നിര്‍ത്താതെ പോയ വാഹനം തടഞ്ഞ് നാട്ടുകാര്‍


Keywords:  News, Kerala, State, Palakkad, KSRTC, Accident, Obituary, Local-News, Housewife died in KSRTC Bus accident at Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia