മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തയാളുടെ മാതാവ് തീപൊള്ളലേറ്റ് മരിച്ച നിലയില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 02.08.2015) മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തയാളുടെ മാതാവിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി ആനന്ദിന്റെ മാതാവ് ചെല്ലമ്മ (70) യെയാണ് ശനിയാഴ്ച അര്‍ധ രാത്രിയോടെ തീപൊള്ളലേറ്റ നിലയില്‍ കടവരാന്തയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തയാളുടെ മാതാവ് തീപൊള്ളലേറ്റ് മരിച്ച നിലയില്‍

ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് രൂപേഷിന് 15 സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്തു എന്നാരോപിച്ചാണ് ആനന്ദനെ യു.എ.പി.എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.


Keywords : Kollam, Arrest, Police, Accused, Mother, Death, Obituary, Maoist, Anand, Mother Chellamma. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia