SWISS-TOWER 24/07/2023

ഇന്ത്യന്‍ സാമ്പത്തിക ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 30.08.2014) ഇന്ത്യന്‍ സാമ്പത്തിക ചരിത്രകാരന്മാരില്‍ പ്രമുഖനായ ബിപന്‍ ചന്ദ്ര (86) വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഗുഡ്ഗാവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഡെല്‍ഹിയില്‍ നടത്തും.

1928 ല്‍ ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ ജനിച്ച ബിപിന്‍ ചന്ദ്ര ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലും  ഉപരിപഠനം നടത്തി. ദേശീയ പ്രസ്ഥാനങ്ങളുമായും ഗാന്ധിസവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ മികച്ച ചരിത്രകാരനായിരുന്നു ബിപന്‍ ചന്ദ്ര.

ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഓഫ് ഇക്കണോമിക് നാഷണലിസം എന്ന പുസ്തകം അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.  ജനാധിപത്യത്തിന്റെ നാമത്തില്‍, ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യയിലെ ഇടതുപക്ഷം ഒരു വിമര്‍ശനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

മാര്‍ക്‌സിയന്‍ തത്വങ്ങളില്‍ ജീവിച്ച ചരിത്രകാരനായിരുന്നു ചന്ദ്ര. 1985ല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച ചന്ദ്ര  ഡെല്‍ഹി ജെ.എന്‍.യുവില്‍ ചരിത്രവിഭാഗം മേധാവിയായും ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. 1993ല്‍ യു.ജി.സി അംഗമായി. 2004 മുതല്‍ 2012 വരെ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സാമ്പത്തിക ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര അന്തരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 Also Read:
ടൈറ്റാനിയം: ആരും രാജിവെക്കേണ്ടെന്ന കോട്ടയത്തെ വിശദീകരണം സുധീരന്‍ കാഞ്ഞങ്ങാട്ടും ആവര്‍ത്തിച്ചു
Keywords:  Historian Bipan Chandra Dies At The Age of 86, New Delhi, University, Teacher, Obituary, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia