പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കണ്ണൂരിലെ ഹമീദ് പുതപ്പാറ നിര്യാതനായി


● കണ്ണൂർ മാപ്പിള കലാ അക്കാദമി അംഗം കൂടിയായിരുന്നു അദ്ദേഹം.
● നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
● ഭാര്യയും അഞ്ചു മക്കളുമുണ്ട്.
കണ്ണൂർ: (KVARTHA) ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കെ.കെ. ഹമീദ് പുതപ്പാറ നിര്യാതനായി. സംഗീതപ്രേമി കൂടിയായ ഹമീദ്, പൂതപ്പാറയിൽ കെ.കെ. സ്റ്റോർ എന്ന പേരിൽ ഇലക്ട്രോണിക് റിപ്പയറിങ് സ്ഥാപനം നടത്തിയിരുന്നു.
സ്വന്തമായി ‘ഷാഹിൻ ഭാജ’ എന്ന സംഗീതോപകരണം നിർമ്മിച്ച് അദ്ദേഹം പ്രശസ്തി നേടിയിരുന്നു. കണ്ണൂർ മാപ്പിള കലാ അക്കാദമി അംഗം കൂടിയായ കെ.കെ., നിരവധി അംഗീകാരങ്ങൾക്കും അർഹനായിട്ടുണ്ട്.

ഭാര്യ: കുറുക്കൻ പുതിയപുരയിൽ പാത്തു. മക്കൾ: ഷഫീന, അബ്ദുൽ ഷുക്കൂർ, റഫീന, ജലീൽ, ഷാനവാസ്. മരുമക്കൾ: പരേതനായ അബ്ദുൽ ഷുക്കൂർ, ജലീൽ, ഷഹർബാനു.
പ്രമുഖ സംഗീതജ്ഞൻ കെ.കെ. ഹമീദ് പുതപ്പാറയെക്കുറിച്ചുള്ള ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെയ്ക്കുക.
Article Summary: Hindustani musician K.K. Hameed Puthappara from Kannur dies.
#HameedPuthappara #HindustaniMusic #Kannur #KeralaNews #Obituary #Musician